App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).
  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 

    Aരണ്ടും നാലും

    Bരണ്ടും മൂന്നും

    Cഒന്നും മൂന്നും നാലും

    Dഎല്ലാം

    Answer:

    C. ഒന്നും മൂന്നും നാലും

    Read Explanation:

    • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
    • 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌.
    • അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
    • ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.

    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ സാഗർ പരികർമയെന്ന പരിപാടിയുമായി ബന്ധമില്ലാത്തത് ഏത് ?

    1. സ്വച്ഛ്ഭാരത് അഭിയാൻ 
    2. ആസാദി കാ അമൃത് മഹോത്സവ്
    3. എല്ലാ മത്സ്യത്തൊഴിലാളികളോടും ഐക്യം
    4. സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണം 
      ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വരുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ?
      ട്രാൻസ്ജെൻഡറുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ആരംഭിക്കുന്ന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
      ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?
      'സർവ്വരും പഠിക്കുക, സർവ്വരും വളരുക' എന്നത് ഏത് പദ്ധതിയുടെ മുദ്രാ വാക്യമാണ് ?